You are Here : Home / News Plus

ജിഷ്ണു കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം

Text Size  

Story Dated: Tuesday, April 11, 2017 11:09 hrs UTC

കൊച്ചി: ജിഷ്ണു കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം . സിപി പ്രവീണ്‍, ദിപിന്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.കേരളത്തില്‍ ആരെയും പ്രതിയാക്കാവുന്ന അവസ്ഥയാണെന്ന് കോടതി നിരീക്ഷിച്ചു. കൈയ്യടി നേടാനല്ല നീതിനടപ്പാക്കാനാണ് പൊലീസ് ശ്രമിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവേകത്തോടെ പെരുമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നാം പ്രതി ശക്തിവേലിന്റെ ഇടക്കാല ജാമ്യം കോടതി സ്ഥിരപ്പെടുത്തി. ഇതോടെ കേസിലെ അഞ്ച് പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.