You are Here : Home / News Plus

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Text Size  

Story Dated: Wednesday, April 12, 2017 08:16 hrs UTC

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ മന്ദഗതിയിലായിരുന്നുവെങ്കിലും ഉച്ചസമയത്ത് പലകേന്ദ്രങ്ങളിലും ഭേദപ്പെട്ട പോളിംഗാണ് നടന്നത്. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തു. പോളിംഗിന്‍റ ആദ്യഘട്ടത്തില്‍ ലീഗിന്‍റ ശക്തി കേന്ദ്രങ്ങളായ മഞ്ചേരി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നല്ല പോളിംഗായിരുന്നു നടന്നത്. എന്നാല്‍ വേങ്ങരയില്‍ ആദ്യമണിക്കൂറുകളില്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ആളുകള്‍ കുറവായിരുന്നു. ഇടതു ശക്തി കേന്ദ്രങ്ങളായ പെരിന്തല്‍ മണ്ണയിലും മങ്കടയിലും തുടക്കത്തില്‍ പോളിംഗ് ശതമാനം കുറവായിരുന്നു. പിന്നീട് 11 മണിയോടു കൂടിയാണ് ഇവിടത്തെ പോളിങ്ങ് ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ കാര്യമായി എത്തിത്തുടങ്ങിയത്. ഉച്ചയോടു കൂടി ഏഴു നിയമസഭ മണ്ഡലങ്ങലിലും പോളിംഗ് ശതമാനത്തില്‍ നല്ല വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.