You are Here : Home / News Plus

കേഡല്‍ ആസൂത്രീതമായി തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ്

Text Size  

Story Dated: Wednesday, April 12, 2017 08:24 hrs UTC

നന്തൻകോട് കൂട്ടകൊലപാതകേസിലെ പ്രതി കേഡല്‍ ആസൂത്രീതമായി തന്നെയാണ് കൊലപാതകം നടത്തിയത് എന്ന് പോലീസ്. കൊലപാതകങ്ങള്‍ നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ശരീരത്തിൽ നിന്നും ആത്മാവിന് വേർപിരിക്കുന്ന ആസ്ട്രൽ പ്രൊജക്ഷൻ എന്ന ശൈലി 15 വർഷമായി പരിശീലിക്കുന്നുണ്ടെന്നായിരുന്നു കേഡലിന്‍റെ ആദ്യ മൊഴി, എന്നാല്‍ കൊലപാതകം മറയ്ക്കാനുള്ള പുകമറയാണ് ഇതെന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി. കേഡലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ​കേഡലിന്‍റെ അറസ്റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി. ആഭിചാര കർമ്മങ്ങളെ തെറ്റായി വ്യാഖാനിച്ച കേഡൽ കൊലപാതകത്തിൽ ഉൻമാദം കണ്ടെത്തിയെന്നാണ് മനശാസ്ത്രജ്ഞനെ സാന്നിധ്യത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.