You are Here : Home / News Plus

10 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു നേ​ട്ടം

Text Size  

Story Dated: Thursday, April 13, 2017 08:07 hrs UTC

എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ലെ 10 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു നേ​ട്ടം. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഭോ​രം​ഗ്, ഡ​ൽ​ഹി​യി​ലെ ര​ജൗ​രി ഗാ​ർ​ഡ​ൻ എ​ന്നീ സീ​റ്റു​ക​ളി​ൽ ബി​ജെ​പി വി​ജ​യി​ച്ചു. ര​ജൗ​രി ഗാ​ർ​ഡ​നി​ൽ എ​എ​പി സ്ഥാ​നാ​ർ​ഥി​യെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു ത​ള്ളി​യാ​ണ് ബി​ജെ​പി വി​ജ​യി​ച്ച​ത്. എ​എ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്നു ഇ​ത്. അ​തേ​സ​മ​യം, ക​ർ​ണാ​ട​ക​യി​ലെ ന​ഞ്ച​ൻ​കോ​ട് ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ അ​ത്തേ​ർ, ബ​ണ്ടാ​വ​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും ബി​ജെ​പി ലീ​ഡ് ചെ​യ്യു​ക​യാ​ണ്. രാ​ജ​സ്ഥാ​നി​ലെ ദോ​ൽ​പ്പൂ​രി​ലും ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ജ​യ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​താ​യാ​ണു സൂ​ച​ന. പ​ശ്ചി​മ ബം​ഗാ​ളി​ലെ കാ​ന്തി ദ​ക്ഷി​ണ്‍ മ​ണ്ഡ​ല​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വി​ജ​യ​മു​റ​പ്പി​ച്ചു. ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി ഇ​വി​ടെ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും കോൺഗ്രസ് നിലനിർത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.