You are Here : Home / News Plus

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കില്ല :മഹിജ

Text Size  

Story Dated: Friday, April 14, 2017 01:03 hrs UTC

കോഴിക്കോട്: സമരത്തിലൂടെ എന്ത് നേടിയെന്നുള്ള മുഖ്യമന്ത്രിയുടെ ചോദ്യം തങ്ങളുടെ കുടുംബത്തെ ഏറെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഇത്തരത്തില്‍ കൂടിക്കാഴ്ചയ്ക്കില്ലെന്ന തീരുമാനം എടുത്തതെന്നും മഹിജ പറഞ്ഞു. തുറന്ന ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയാല്‍ കൂടിക്കാഴ്ച നടത്താമെന്നും മഹിജ പറഞ്ഞു. ഇതിനായി നാളെയാണ് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്. സമരം അവസാനിച്ചതിന് ശേഷം കോഴിക്കോടേക്ക് തിരിക്കുന്നതിന് മുന്‍പായി തന്റെയും ശ്രീജിത്തിന്റെയും വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുകയാണെങ്കില്‍ മാത്രമെ മുഖ്യമന്ത്രിയെ കാണുകയുളളുവെന്ന് മഹിജ വ്യക്തമാക്കിയിരുന്നു. ജിഷ്ണുവിന്റെ കുടുംബത്തിന് ഏത് കാര്യമാണ് സമരത്തിലൂടെ നേടാന്‍ ഉണ്ടായിരുന്നത്, എന്ത് കാര്യത്തിലാണ് സര്‍ക്കാര്‍ വീഴ്ച വരുത്തിയത്, ഒരു സര്‍ക്കാറിനും ഇതില്‍ കൂടുതല്‍ ചെയ്യാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.