You are Here : Home / News Plus

സിപിഎമ്മുമായി സിപിഐക്ക് സാഹോദര്യ ബന്ധമാണുള്ളത്

Text Size  

Story Dated: Friday, April 14, 2017 01:12 hrs UTC

തിരുവനന്തപുരം: ഇടത് മുന്നണി എത്രത്തോളം സിപിഐഎമ്മിന്റേതാണോ അത്രത്തോളമോ അതിലധികമോ സിപിഐയുടെ കൂടിയാണെന്നു ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് കാനത്തിന്റെ പ്രതികരണം. ആ നിലപാട് മറന്ന് കാനം പ്രതികരിച്ചിട്ടില്ല. സിപിഎമ്മുമായി സിപിഐക്ക് സാഹോദര്യ ബന്ധമാണുള്ളത്. സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് കഴിഞ്ഞ ദിവസം സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂര്‍ണപരാജയമാണെന്നും സംസ്ഥാനത്ത് പൊലീസ് രാജാണ് നടപ്പിലാക്കുന്നതെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.