You are Here : Home / News Plus

നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സമൂഹവിവാഹം നടത്താനൊരുങ്ങി ആദിത്യനാഥ്

Text Size  

Story Dated: Friday, April 14, 2017 01:15 hrs UTC

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആകെ ജനസംഖ്യയില്‍ 20 ശമാനത്തോളം മുസ്‌ലിം വിഭാഗക്കാരാണ്. അതുകൊണ്ട് പദ്ധതിയുടെ സിംഹഭാഗവും പ്രയോജനപ്പെടുക മുസ്‌ലിം വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കാവും. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. സമൂഹവിവാഹ ചടങ്ങുകള്‍ നടത്താനായി സദ്ഭാവന മണ്ഡപം എന്ന് പേരിട്ടിരിക്കുന്ന കമ്മ്യൂണിറ്റി ഹാളുകളും സര്‍ക്കാര്‍ നിര്‍മ്മിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാവും ഈ സദ്ഭാവന മണ്ഡപങ്ങള്‍ നിര്‍മ്മിക്കുകയെന്ന് ഉത്തര്‍പ്രദേശ് ന്യൂനപക്ഷകാര്യവിഭാഗം മന്ത്രി മൊഹ്‌സിന്‍ റാസ പറഞ്ഞു. ഈ മണ്ഡപങ്ങള്‍ തുടര്‍ന്നും ഇത്തരം സമൂഹവിവാഹങ്ങള്‍ നടത്താന്‍ ഗവണ്‍മെന്റ് ഇതര സ്ഥാപനങ്ങള്‍ക്ക് വിട്ടു നല്‍കുമെന്നും മൊഹ്‌സിന്‍ റാസ വ്യക്തമാക്കി. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള പാവപ്പെട്ട പെണ്‍കുട്ടികളുടെ സമൂഹവിവാഹത്തിന് തീരുമാനമായിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതികളിലുള്‍പ്പെടുത്തി ഇത് നടപ്പിലാക്കുമെന്നും എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മൊഹ്സിന്‍ വ്യക്തമാക്കി. ബിപിഎല്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹധനസഹായമായി സര്‍ക്കാര്‍ 20,000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മുലായം സിംഗിന്റെ കഴിഞ്ഞ സര്‍ക്കാര്‍ 30,000 രൂപ വീതമായിരുന്നു നല്‍കിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.