You are Here : Home / News Plus

കുല്‍ഭൂഷണ്‍ യാദവിന് നിയമസഹായം നല്‍കരുതെന്ന് അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം

Text Size  

Story Dated: Friday, April 14, 2017 01:23 hrs UTC

ലാഹോര്‍: പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിന് നിയമസഹായം നല്‍കരുതെന്ന് അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം. ചാരപ്രവര്‍ത്തി ആരോപിച്ച കുല്‍ഭൂഷണ് നിയമസഹായം നല്‍കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ അമേര്‍ സയീദ് റാന്‍ വ്യക്തമാക്കി.ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. “കുല്‍ഭൂഷണ്‍ യാദവിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ അസോസിയേഷന്‍ അംഗത്വം റദ്ദാക്കാന്‍ ലാഹോര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുകയാണ്”. സയീദ് റാന്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന ബാര്‍ അസോസിയേഷന്‍ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. ജാദവിന്റെ കേസില്‍ വിദേശ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സയീദ് റാന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.