You are Here : Home / News Plus

മീററ്റ് - ലഖ്നൗ രാജ്യറാണി എക്‌സ്‌പ്രസ് പാളം തെറ്റി; 10 പേര്‍ക്ക് പരിക്ക്

Text Size  

Story Dated: Saturday, April 15, 2017 08:36 hrs UTC

മീററ്റ് - ലഖ്നൗ രാജ്യറാണി എക്‌സ്‌പ്രസ് രാംപുരിന് സമീപം വെച്ച് പാളം തെറ്റി. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മീററ്റ് - ലഖ്നൗ രാജ്യറാണി എക്‌സ്‌പ്രസിന്റെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഇന്നു രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അട്ടിമറി ഇല്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.