You are Here : Home / News Plus

ദേവികുളം കയ്യേറ്റമൊഴിപ്പിക്കൽ: പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

Text Size  

Story Dated: Saturday, April 15, 2017 08:38 hrs UTC

ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെ സബ്കക്ടറെയും റവന്യൂ സംഘത്തെയും തടഞ്ഞവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു കാണിച്ച് ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ റിപ്പോർട്ട് നൽകി.  ഒഴിപ്പിക്കലിനു പോകുന്നതിനു മുന്പ് പൊലീസിനെ അറിയിക്കാതിരുന്നതാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്.

ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കാനെത്തിയ ഭൂസംരക്ഷണ സേനാംഗത്തെ മർദ്ദിക്കുകയും സബ്കളക്ടർ ഉൾപ്പെടെയുള്ളവരെ തടയുകയും ചെയ്ത സംഭവം വിവാദമായതോടെ ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ആവശ്യപ്പെട്ടിരുന്നു.  യഥാസമയം നടപടി എടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് സബ്കളക്ടറും ജില്ലാകളക്ടറും എസ്പിയെ അറിയിച്ചിരുന്നു.  എന്നാൽ കയ്യേറ്റമൊഴിപ്പിക്കാൻ പോകുന്ന വിവരം മുൻകൂട്ടി അറിയിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് എസ്പി റിപ്പോർട്ട് നൽകിയത്.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.