You are Here : Home / News Plus

യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ എണ്ണം 90 ആയി

Text Size  

Story Dated: Saturday, April 15, 2017 08:40 hrs UTC

അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ എണ്ണം 90 ആയി. അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞദിവസമാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു-43ബി ഉപയോഗിച്ച് അഫ്ഗാനിലെ നങ്കര്‍ഹാര്‍ മേഖലയിലെ ഐഎസ് ക്യാമ്പില്‍ യുഎസ് ആക്രമണം നടത്തിയത്. ഇതിനെതിരെ അമേരിക്ക പലഭാഗങ്ങളില്‍ നിന്നും വിമര്‍ശനം നേരിടുകയും ചെയ്തു. ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള നിലമാണോ അഫ്ഗാനിസ്ഥാന്‍ എന്നുവരെ ചോദ്യമുയര്‍ന്നു. 92 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് ആച്ചിന്‍ ജില്ലാ ഗവര്‍ണര്‍ ഇസ്മയില്‍ ഷിന്‍വാരി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.