രാജ്യാന്തര വിലക്കുകള്‍ മറികടന്ന് മിസൈല്‍ പരീക്ഷണം തുടരുമെന്ന് ഉത്തരകൊറിയ. ആയുധങ്ങള്‍ പരീക്ഷിക്കാന്‍ അമേരിക്ക ഇനിയും തുനിഞ്ഞാല്‍ യുദ്ധമായിരിക്കും ഫലമെന്നും ബിബിസിക്ക് നല്കിയ അഭിമുഖത്തില്‍ ഉത്തര കൊറിയന്‍ വിദേശകാര്യ സഹമന്ത്രി ഹാന്‍ സോംഗ് റിയോള്‍ പറഞ്ഞു. ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനങ്ങളെ പരീക്ഷിക്കരുതെന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഉത്തരകൊറിയന്‍ പ്രതികരണം. കൊറിയന്‍ അതിര്‍ത്തി മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ മുന്നറിയിപ്പ്.
Comments