തിരുവനന്തപുരം: മദ്യശാലകള്‍ പൂട്ടിയതോടെ നിനിലനില്‍പ്പ് പ്രതിസന്ധിയിലെന്ന് ബിവറേജസ് കോര്പ്പറേഷന്.പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതിലൂടെ 5000 കോടിരൂപയുടെ നഷ്ടം സഹിക്കേണ്ടിവരുമെന്ന് ബെവ്കോ നേരത്തെ തന്നെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. 20 ദിവസം കൊണ്ട് 200 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും കോര്പ്പറേഷന് പറയുന്നു. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിലെ പഞ്ചായത്ത് തല പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോ എം ഡി സര്‍ക്കാരിന് വീണ്ടും കത്ത് നല്കി. . ഇതിന് പിന്നാലെയാണ് തീരുമാനം നടപ്പാക്കിയ ശേഷമുള്ള വരുമാന നഷ്ടം ബെവ്കോ കണക്കാക്കിയത്. ദിനം പ്രതി 8 മുതല്‍ 10 കോടി രൂപയുടെ വരെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 20 ദിവസത്തെ കണക്കെടുത്താല്‍ 200 കോടി രൂപയുടെ വരെ വരുമാന നഷ്ടമുണ്ടെന്നും ബെവ്കോ വ്യക്തമാക്കുന്നു.
Comments