ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍(എം.സി.ഡി) ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്. തെക്ക്, വടക്ക്, കിഴക്കന്‍ എന്നീ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളും ബി.ജെ.പി മികച്ച വിജയത്തിലേക്ക് നീങ്ങുകയാണ്. ബഹുദൂരം മുന്നിലുള്ള ബിജെപിക്ക് പിന്നില്‍ രണ്ട് കോര്‍പറേഷനുകളില്‍ ആപ്പും ഒരിടത്ത് കോണ്‍ഗ്രസുമാണ് രണ്ടാം സ്ഥാനത്ത്. മൂന്നു എം.സി.ഡികളിലായി 272 വാര്‍ഡുകളാണുള്ളത്. 272 വാര്‍ഡുകളില്‍ 182 ഇടത്തും ബിജെപി മുന്നേറുന്നു. ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി 47 ഇടത്തും കോണ്‍ഗ്രസ് 29 സീറ്റിലും ലീഡ് ചെയ്യുന്നു. ഫലം അറിവായ ജാനക്പുരി വെസ്റ്റിലും ഈസ്റ്റിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
Comments