കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ട ചങ്കനല്ല ശിക്കാരി ശംഭുവാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. പ്രതിപക്ഷ ഉപനേതാവായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കോഴിക്കോടെത്തിയ എം.കെ മുനീര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവെയാണ് മുഖ്യമന്ത്രിയെ പരിഹസിച്ചത്. യു.ഡി.എഫിന് മുഖ്യമന്ത്രിയെ പേടിയുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് മുനീര്‍ ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥരെ തന്നെ പേടിയാണെന്നും പറയുംപോലെ പിണറായി വിജയന് ഇരട്ടച്ചങ്കനല്ലെന്നും മുനീര്‍ പറഞ്ഞു. ശിക്കാരി ശംഭുവിനെ പോലെ മറ്റുള്ളവരുണ്ടാക്കുന്ന നേട്ടങ്ങള്‍ മുഖ്യമന്ത്രിയില്‍ വന്നുചേരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments