കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി പി ഐ എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് സ്വന്തമാക്കി. പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ സക്കറിയ കുതിരവേലി തെരഞ്ഞെടുക്കപ്പെട്ടു. എട്ടിനെതിരെ 12 വോട്ടുകള്‍ക്കാണ് സക്കറിയ കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ പ്രതിനിധി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നപ്പോള്‍, പി സി ജോര്‍ജ്ജിനെ അനുകൂലിക്കുന്ന അംഗം വോട്ട് അസാധുവാക്കി. പുതിയ സഖ്യനീക്കത്തോടെ കെ എം മാണി ഇടതുമുന്നണിയിലേക്ക് വരുകയാണെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.
Comments