ഡിജിപി പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാരുമായി യുദ്ധത്തിനില്ലെന്ന് ടി.പി.സെന്‍കുമാര്‍. നിയമനം വൈകുന്നത് സംബന്ധിച്ച് താന്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ടെന്നും അതുവരെ കാത്തിരിക്കുമെന്നും സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന രേഖകള്‍ താന്‍ നല്‍കിയതാണെന്ന ആരോപണം സെന്‍കുമാര്‍ നിഷേധിച്ചു. രേഖകള്‍ വിവരാവകാശ നിയമപ്രകാരം എടുത്താകും പലരും ഉപയോഗിച്ചത്. തനിക്കും വിവരാവകാശ നിയമപ്രകാരമാണ് രേഖകള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments