ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ 7.4 ശതമാനവും അടുത്ത വർഷം 7.6 ശതമാനവും വളർച്ച നേടുമെന്ന് എഷ്യൻ ഡെവലപ്മെന്റ് ബാങ്ക്(എഡിബി) റിപ്പോർട്ട് ചെയ്തു. ബ്രാങ്ക്രപ്സി, ജിഎസ്ടി നിയമം പ്രാബല്യത്തിൽ വന്നത് മികച്ച ബിസിനസ് അവസരങ്ങൾ ഉണ്ടാക്കുമെന്ന് മുതിർന്ന സാമ്പത്തിക വിദഗ്ധൻ യാസുയുകി സവാദ പറഞ്ഞു. ടോക്കിയോയിലെ യോക്കഹോമായിൽ നടക്കുന്ന എഡിബിയുടെ അന്‍പതാം വർഷിക യോഗം ആരംഭിക്കുന്നതിന് മുന്‍പായിരുന്നു സവാദയുടെ പ്രസ്താവന. വിവിധ രാജ്യങ്ങളിലെ ധനമന്ത്രിമാരും ബാങ്ക് ഗവർണർമാരും പങ്കെടുക്കുന്നത്. മെയ് നാലു മുതൽ ഏഴു വരെയാണ് എഡിബി വാർഷിക യോഗം. കഴിഞ്ഞ സാന്പത്തിക വർഷം 7.1 ശതമാനമാണ് സാന്പത്തിക വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.
Comments