ജയലളിത തുടങ്ങിവെച്ച അമ്മ മെസ് ഹൗസ് മാതൃകയില്‍ യു.പിയിലും കുറഞ്ഞനിരക്കില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്കുന്ന ഭോജനാലയങ്ങള്‍ തുടങ്ങുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേകം താത്പര്യമെടുത്താണ് ഈ പദ്ധതി തുടങ്ങുന്നത്. അന്നപൂര്‍ണ ഭോജനാലയം എന്നാണ് ഈ കടകളുടെ പേര്. ഇവിടെ അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും കഴിക്കാം. പ്രഭാത ഭക്ഷണമാണെങ്കില്‍ മൂന്നു രൂപ നല്കിയാല് മതിയാകും. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. യു.പിയില്‍ ഇനി ആരും വിശന്ന് കഴിയരുത് എന്നാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
Comments