നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. പ്രതികള്‍ ചെയ്തത് സമാനതയില്ലാത്ത ക്രൂരകൃത്യമെന്നും കോടതി വ്യക്തമാക്കി. ദില്ലിയില്‍ ഓടുന്ന ബസില്‍ നിര്‍ഭയയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചത്. ശക്തമായ ഭാഷയിലാണ് സുപ്രീംകോടതിയുടെ വിധിപ്രസ്താവം. ചിന്തിക്കാന്‍പോലും സാധിക്കാത്ത കുറ്റമാണിത്. രാജ്യത്ത് ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കരുത്. പ്രതികള്‍ വധശിക്ഷ അര്‍ഹിക്കുന്നുവെന്നും വിധിപ്രസ്താവത്തില്‍ സുപ്രീംകോടതി പറഞ്ഞു.
Comments