സെന്‍കുമാര്‍ കേസില്‍ പിഴയൊടുക്കാനല്ല സംഭാവന നല്‍കാനാണ് കോടതി പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്ന് നല്‍കണമെന്നും കേരളത്തിലെ ജനങ്ങളുടെ തുകകൊണ്ട കൊടുക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് വീണിടത്തുകിടന്ന ഉരുളുക മാത്രമല്ല അപമാനഭാരം കൊണ്ട് ഓരോ വ്യക്തിയുടെയും തല താഴുന്ന സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകന് മാപ്പപേക്ഷ നല്‍കിയെന്ന് അഭിഭാഷകന് കോടതിയില്‍ പറഞ്ഞകാര്യം വായിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് സഭയില്‍ പറഞ്ഞു.
Comments