കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന് തിരിച്ചടി. സിബിഐ രജിസ്റ്റര്‍ ചെയ്ത് നാല് കേസുകളിലും ലാലുപ്രസാദ് യാദവ് വെവ്വേറെ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐയുടെ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. ലാലുവിന് തിരിച്ചടി: വിചാരണ നേരിടണം Published:8 May 2017, 10:59 am ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന് തിരിച്ചടി. സിബിഐ രജിസ്റ്റര്‍ ചെയ്ത് നാല് കേസുകളിലും ലാലുപ്രസാദ് യാദവ് വെവ്വേറെ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐയുടെ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. ഒരു കേസില്‍ അഞ്ച് വര്‍ഷം കഠിനതടവ് വിധിച്ചതിനാല്‍ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട അനുബന്ധ കേസുകളില്‍ പ്രത്യേകം ഗൂഢാലോചന ചുമത്തി വിചാരണ വേണ്ടെന്ന ജാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഈ നാല് കേസുകളിലും ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി പുന:സ്ഥാപിച്ചു.
Comments