തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി യോഗം വിളിച്ചത് മുഖ്യമന്ത്രിക്ക് ക്രെഡിറ്റ് അടിക്കാനെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ മാണി വിഭാഗവുമായി കൂട്ടുകൂടിയ സിപിഐഎം നടപടിയേയും സിപിഐ രൂക്ഷമായി വിമര്‍ശിച്ചു. കൈയേറ്റം ഒഴിപ്പിക്കലില്‍ സിപിഐ കൈക്കൊണ്ടിരിക്കുന്ന നിലപാടിന് പൊതു സ്വീകാര്യതയുണ്ട്. പൊതു സമൂഹത്തിന്റെ പിന്തുണയുണ്ട്. അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചത്. എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിലെ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിക്കുകയാണ് സിപിഐ വീണ്ടും. കൈയേറ്റം ഒഴിപ്പിക്കലില്‍ പക്ഷപാതിത്വം പാടില്ലെന്ന് എക്സിക്യൂട്ടീവില്‍ അഭിപ്രായം ഉയര്‍ന്നു.
Comments