പൊലീസ് മേധാവിയായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം മുന്‍ പൊലിസ് മേധാവിയുടെ ഉത്തരവുകളില്‍ അന്വേഷണം പ്രഖ്യാപിച്ച് ടിപി സെന്‍കുമാര്‍. പൊലീസിലെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവിയായ ജൂനിയര്‍ സൂപ്രണ്ടിനെ മാറ്റാന്‍ മണിക്കൂറുകള്‍ക്കകം രണ്ട് ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. സെന്‍കുമാറിന്റെ ചലനങ്ങള്‍ പോലും നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച എഐജി മുതല്‍ എഡിജിപി വരെ ഉദ്യോഗസ്ഥരെ കാഴ്ച്ചക്കാരാക്കിയാണ് സെന്‍കുമാറിന്റെ നടപടികള്‍.
Comments