കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. കേരള തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം മികച്ച വേനല്‍ മഴ ലഭിക്കാന്‍ സഹായകമാകുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഭൗമോപരിതലത്തില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ ലഭിച്ചിരുന്നു. മധ്യകേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഒരു സെന്റീമീറ്ററിലധികം മഴ പെയ്തു. അടുത്ത രണ്ട് ദിവസം മധ്യ തെക്കന്‍ കേരളത്തിലും കിഴക്കന്‍ മലയോര മേഖലയിലും ചെറിയ ഇടിയോട് കൂടിയ മഴ ലഭിക്കും. മധ്യ കേരളത്തിലായിരിക്കും ഏറ്റവും കൂടുതല്‍ മഴ ലഭിക്കുക.
Comments