പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ സമരത്തിലേക്ക്. ഒരു നിരയിൽ അഞ്ചിലേറെ വാഹനങ്ങളുണ്ടെങ്കിൽ ഗേറ്റ് തുറക്കണമെന്ന നിയമം ലംഘിച്ചിട്ടും ഉദ്യോഗസ്ഥർ നോക്കുകുത്തിയാകുന്നെന്നാണ് ആക്ഷേപം. സംസ്ഥാന സർക്കാരും മന്ത്രിമാരും വിഷയത്തിൽ ഇടപെടണമെന്ന് സിപിഐ തൃശൂർ ജില്ലാ ഘടകം ആവശ്യപ്പെട്ടു. തിരക്കുള്ള സമയങ്ങളിൽ നൂറിലേറെ വാഹനങ്ങളാണ് പാലിയേക്കര ടോൾ പ്ലാസയിൽ കുരുങ്ങിക്കിടക്കുന്നത്. അഞ്ചിലേറെ വാഹനങ്ങളുണ്ടെങ്കിൽ ഗേറ്റ് തുറക്കണമെന്നാണ് ചട്ടം. എന്നാൽ കരാർ കമ്പനി നിയമം പാലിക്കാൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Comments