ദുരൂഹ സാഹചര്യത്തില്‍ കാണാതായ 26 പാകിസ്താന് സ്വദേശികള്‍ക്കായി മുംബൈയില്‍ വ്യാപക തിരച്ചില്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അധികൃതര്‍ പറയുന്നു. പത്ത് വര്‍ഷത്തോളമായി ജൂഹുവില്‍ ചായക്കട നടത്തി നടത്തിവന്നയാളും കാണാതായവരിലുണ്ട്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ (എടിഎസ്) നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെ മുംബൈ പോലീസിന് ഇവരെ കണ്ടെത്താനായി പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Comments