നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ അവസാന വാരം നടക്കാന്‍ സാധ്യത. ജൂണ്‍ 26 മുതല്‍ 28 വരെ മോദി വാഷിങ്ടണ്‍ സന്ദര്‍ശിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ സൂചന നല്കി. ട്രംപ് അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ജൂണില്‍ നടക്കുക. ഇന്ത്യന്‍ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി, എസ്. ജയ്ശങ്കര് എന്നിവരുമായി യു.എസ് സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര് മെക്മാസ്റ്റര്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു മോദി ട്രംപ് കൂടിക്കാഴ്ചയില്‍ പാക്, ആഗോള തീവ്രവാദം പ്രധാന അജന്‍ഡയായി തീരുമാനിച്ചത്.
Comments