വയനാട്ടില്‍ വാനക്രൈ സൈബര്‍ ആക്രമണം. കേരളത്തില്‍ ആദ്യമായാണ് വാനക്രൈ സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. തരിയോട് പഞ്ചായത്ത് ഓഫീസിലെ 4 കമ്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. കമ്പ്യൂട്ടറിലെ ഫയലുകള്‍ തുറക്കാന്‍ സാധിക്കുന്നില്ല. ഫയലുകള്‍ തിരിച്ചുവേണമെങ്കില്‍ 500 ഡോളറിന് സമാനമായ ബിറ്റ് കോയിന് നല്‍കണം എന്ന സന്ദേശം പഞ്ചായത്ത് അധികൃതര്‍ക്ക് ലഭിച്ചു. പണം നല്‍കിയില്ലെങ്കില്‍ പ്രതിഫലതുക ഇരട്ടിയാക്കുമെന്നും, അല്ലെങ്കില്‍ ഫയല്‍ നശിപ്പിക്കുമെന്നും ഭീഷണിയുണ്ട്
Comments