ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് അഭ്യൂഹം. സൈബര്‍ സുരക്ഷാ വിദഗ്ദ്ധരാണ് ഇതുസംബന്ധിച്ച സൂചനകള്‍ ചൂണ്ടിക്കാട്ടുന്നത്. വാന ക്രൈ വൈറസും ദക്ഷിണ കൊറിയ നടത്തുന്ന ഹാക്കിങ് ശ്രമങ്ങളും തമ്മില്‍ സാമ്യങ്ങളുണ്ടെന്ന് വിദഗ്ദ്ധരെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാന ക്രൈയുടെ ആദ്യപതിപ്പിച്ച് ഉത്തര കൊറിയയുടെ ഹാക്കിങ് ഓപ്പറേഷനായ ലാസറസ് ഗ്രൂപ്പുമായി സാമ്യമുണ്ടെന്ന് റഷ്യയിലെ കാസ്പര്‍സ്കൈ ചൂണ്ടിക്കാട്ടുന്നു. ഉത്തര കൊറിയയുമായി ബന്ധമുള്ള ഗ്രൂപ്പാണ് ലാസറസെന്ന് ഗവേഷകര്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രയേല്‍ കേന്ദ്രമായ ഇന്റസര്‍ ലാബ്സും ഇതേ സൂചനകള്‍ തന്നെയാണ് നല്‍കുന്നത്.
Comments