കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. ചാലക്കുടി സി.ഐയില്‍ നിന്ന് സി.ബി.ഐ. ഇന്‍സ്പെക്ടര്‍ വിനോദ് രേഖകള്‍ ഏറ്റുവാങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. ഫോറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പ്പെടെ വ്യക്തതയില്ലാത്ത നിരവധി ചോദ്യങ്ങളെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നത്.
Comments