കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ലെന്നും അധികാരം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നകന്നെന്നും പ്രതിപക്ഷ നേതാവ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
സര്‍ക്കാര്‍ വികസന നേട്ടങ്ങളായി അവതരിപ്പിച്ച കശുവണ്ടി, കയര്‍ തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളില്‍ സര്‍ക്കാരിന് യാതൊരു നേട്ടവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കശുവണ്ടി കയറ്റുമതിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അഴിമതി സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആയിരക്കണക്കിന് കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴിലില്ല. ധാരാളം കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞുകിടക്കുകയാണ്. പിന്നെ എന്ത് ഉയര്‍ച്ചയാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സിപിഐഎംസിപിഐ തര്‍ക്കം ഭരണത്തെ ബാധിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Comments