ബാബറി മസ്ജിദ് കേസില്‍ എല്‍.കെ. അദ്വാനിയും ഉമാഭാരതിയുമടക്കമുള്ള ബി.ജെ.പി നേതാക്കള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് സി.ബി.ഐ പ്രത്യേക കോടതി ഉത്തരവ്. മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍ തുടങ്ങിയ മറ്റ് ബി.ജെ.പി നേതാക്കളോടും വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനാണ് ഇവരോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.
Comments