പൊലീസ് ആസ്ഥാനത്തെ രഹസ്യവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് സെന്‍കുമാറിന്റെ ഉത്തരവ് news പൊലീസ് ആസ്ഥാനത്തെ രഹസ്യവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് സെന്‍കുമാറിന്റെ ഉത്തരവ് By Web Desk | 01:59 PM May 27, 2017 Facebook Twitter Reddit Quick Summary ഡി.ജി.പിയുടെ ഉത്തരവിനെതിരെ ഒരു വിഭാഗം ഉദ്ദ്യോഗസ്ഥര്‍ രംഗത്തെത്തി പൊലീസ് ആസ്ഥാനത്ത് വീണ്ടും ഉത്തരവ് വിവാദം. രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശാ നിയമപ്രകാരം നല്‍കണമെന്നാണ് ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ ഉത്തരവ്. ഡി.ജി.പി നിര്‍ദ്ദേശം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമവിരുദ്ധമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആരോപണം. പൊലീസ് മേധാവിയായ ചുമതലയേറ്റ ശേഷം പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് ബീന കുമാരിയെ, സെന്‍കുമാര്‍ സ്ഥലം മാറ്റിയത് ഏറെ വിവാദമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഈ സ്ഥലംമാറ്റം മരവിപ്പിച്ചു.
Comments