പെട്രോൾ ഡീസൽ വില കൂട്ടി. പെട്രോൾ ലിറ്ററിന് ഒരു രൂപ 23 പൈസയും ഡീസൽ 89 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃ-ത എണ്ണയുടെ വില കൂടിയ സാഹചര്യത്തിലാണ് വില വർദ്ധന. ഇന്നലെ ചേർന്ന എണ്ണക്കമ്പനി മേധാവികളുടെ യോഗത്തിലാണ് തീരുമാനം. പുതുക്കിയ വില അർദ്ധരാത്രി നിലവിൽ വന്നു. ഈ മാസം 16ന് പെട്രോൾ വില 2 രൂപ 16 പൈസയും ഡീസൽ വില 2 രൂപ 10 പൈസയും കുറച്ചിരുന്നു.
Comments