കേന്ദ്രസർക്കാറിന്റെ കശാപ്പ് നിരോധന നിയമത്തെ എതിർത്ത് ബിജെപി മുഖ്യമന്ത്രി. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം പേരും ബീഫ് കഴിക്കുന്നവരാണെന്നും വ്യക്തിപരമായി താനും ബീഫ് കഴിക്കുന്നുവെന്നും അരുണാചലിലെ ബി.ജെ.പി നേതൃത്വം ബീഫ് നിരോധനത്തെ പിന്തുണക്കുന്നില്ലെന്നും പേമ ഖണ്ഡു പറഞ്ഞു. കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷയെന്നും പേമ ഖണ്ഡു കൂട്ടിച്ചേര്‍ത്തു.
Comments