അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ അംബാസഡര്‍ മന്‍പ്രീത് വോറയുടെ ഔദ്യോഗിക വസതിക്ക് തൊട്ടടുത്ത് സ്ഫോടനം. കാബൂളിലെ നയതന്ത്രമേഖലയിലുള്ള സ്ഥാനപതിയുടെ വസതിയിലെ വോളിബോള്‍ കോര്‍ട്ടിലാണ് റോക്കറ്റ് പതിച്ച് സ്ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്ത്യന്‍ സ്ഥാനപതിയുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും വസതികള്‍ സ്ഥിതിചെയ്യുന്ന മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Comments