രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തിയതി ഇന്ന് പ്രഖ്യാപിക്കും. ജൂലൈയില്‍ പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനത്തില്‍ തിയതി പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപിയെ നേരിടാന്‍ പ്രതിപക്ഷം ഐക്യസ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണം കൂടിയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.
Comments