ഖത്തറിനെതിരായ കടുത്ത നടപടികൾ മയപ്പെടുത്തണമെന്ന് സൗദിയോടും സഖ്യരാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടു. നടപടി മേഖലയിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ഐ.എസ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നു വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പറഞ്ഞു. അതേസമയം ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു നീക്കും പൂര്‍ണമായി സ്തംഭിച്ചതോടെ കൂടുതല്‍ ഉല്പന്നങ്ങള് രാജ്യത്തു തന്നെ ഉല്പാദിപ്പിക്കാനുള്ള നടപടികള്‍ ഖത്തര്‍ സ്വീകരിച്ചിട്ടുണ്ട്.
Comments