മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാനുള്ള നീക്കം ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. കേസില്‍ പരാജയപ്പെടുമെന്ന് കണ്ടാണ് രാജിവെച്ച് ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്. രണ്ടും രണ്ടും ചേര്‍ത്താല്‍ നാലാകില്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. മഞ്ചേശ്വരത്ത് മത്സരിച്ച് ലീഗിനെ പരാജയപ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കും. അവിടെ 3000 കള്ളവോട്ട് നടന്നിട്ടുണ്ട്. കേസ് നീണ്ടുപോകാതിരിക്കാന്‍ 299 വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങളെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളു. ലീഗിന് അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments