കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും ഒപ്പം ബിജിപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും. പ്രധാനമന്ത്രിക്കൊപ്പമുള്ള യാത്രയിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.വി.തോമസ് എംപി, പി.ടി. തോമസ് എംഎൽഎ, മേയർ സൗമിനി ജെയിൻ എന്നിവർക്കു ലഭിക്കാത്ത അവസരമാണ് കുമ്മനത്തിന് ലഭിച്ചത് എന്നതാണ് ശ്രദ്ധേയം.
Comments