ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗുരുതര ആരോപണവുമായി ആദിവാസി യുവതി. ആദിത്യനാഥ് സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി അസം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ആദിത്യനാഥിനും അസമില്‍നിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശര്‍മയ്ക്കും എതിരെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ലക്ഷ്മി ഓറാങ് എന്ന സ്ത്രീയാണ് പരാതിക്കാരി. വിവിധ വകുപ്പുകള്‍ ചുമത്തി സബ്ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനാണ് യുവതി ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യ ടു ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments