സംസ്ഥാനത്ത് പനി പ്രതിരോധം ചര്‍ച്ച ചെയ്യാനും ശുചികരണ പ്രവര്‍ത്തനത്തിനുമായി ഈ മാസം 23 ന് സര്‍വ്വ കക്ഷിയോഗം വിളിച്ചു. നാടൊന്നാകെ ശുചീകരണ പ്രവര്‍ത്തനത്തിനായി ഇറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ പനി പ്രതിരോധത്തിനുള്ള ബോധവത്കണത്തിനുള്ള പരിപാടികള്‍ നല്‍കണം ഇക്കാര്യം മാധ്യമസ്ഥാപന മേധാവികളോട് അഭ്യാര്ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈ റിസ്ക്, മോഡറേറ്റ് റിസ്ക്, ലോ റിസ്ക് എന്നീ മേഖലകളായി പനിബാധിത പ്രദേശങ്ങളെ തരം തരിക്കും. ഹൈറിസ്ക് മേഖലയില്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തും. ഈ മാസം 27,28,29 തീയതികളില്‍ എല്ലാ വാര്‍ഡുകളിലും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങല്‍ നടക്കും. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികളും ക്ലബ്ബുകളും സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി അറിയിച്ചു
Comments