കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരായ പരാമര്‍ശം നടത്തിയ ദിലീപിനെതിരെ വനിതാ കമ്മീഷന്. നടിയും അക്രമിയും സുഹൃത്തുക്കളാണെന്ന ദിലീപിന്റെ പരാമര്‍ശം നിഗൂഢമാണമെന്ന് കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു. നടിയെ ആക്രമിക്കുന്നതിന് തുല്യമാണ് പരാമര്‍ശമെന്നും ജോസഫൈന് കൂട്ടിച്ചേര്‍ത്തു. എന്ത് മനസിലാക്കിയിട്ടാണ് ദിലീപും സലീം കുമാറും ഇങ്ങനെ പ്രതികരിക്കുന്നതെന്ന് അവര്‍ ചോദിച്ചു. സിനിമയിലെ വനിതാ കൂട്ടായ്മ അമ്മയുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കരുതെന്നും ജോസഫൈന് ആവശ്യപ്പെട്ടു.
Comments