പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാ കുമാര്‍ നാമനിര്‍ദ്ദേശ പത്രിക നല്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മുന്‍ ലോക്സഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായി മീരാ കുമാര്‍ പത്രിക സമര്‍പ്പിച്ചത്. ജൂണ്‍ 30 ന് സബര്‍മതി ആശ്രമത്തില്‍നിന്ന് അവര്‍ പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നാണ് സൂചന. 29 നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന.
Comments