കൊച്ചി∙ വ്യാഴാഴ്ച നടക്കുന്ന വാർഷിക യോഗത്തിൽ താരസംഘടന 'അമ്മ' നടി അക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യും. ബുധനാഴ്ച നടന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തിലും വിഷയം ചർച്ചയായെന്ന് ഇടവേള ബാബു പറഞ്ഞു. ആരുടെയും വായ അടപ്പിക്കാനില്ല. നടി ആക്രമിക്കപ്പെട്ട സംഭവം അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യും. താരങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നം ചര്‍ച്ച ചെയ്യുന്നില്ല. ചെന്നൈയിലായതിനാല്‍ യോഗത്തിന് എത്തില്ലെന്നു രമ്യ അറിയിച്ചിരുന്നു.
Comments