കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ ജിഷ്ണു പ്രണോയിയുടെ കുടുംബം. നെഹ്റുകോളേജില്‍ മരണപ്പെട്ട ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യകുറിപ്പ് തയ്യറാക്കിയതില്‍ കെ സുധാകരന് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു. കൃഷ്ണദാസിനോടൊപ്പം ചേര്‍ന്ന് കേസ് അട്ടിമറിക്കാനാണ് കെ സുധാകരന് ശ്രമിക്കുന്നത് എന്ന് ജിഷ്ണുവിന്റെ അച്ഛന് ആരോപിക്കുന്നു. കെ സുധാകരനെതിരെ കേസ് എടുക്കണമെന്നും ജിഷ്ണുവിന്റെ പിതാവ് അശോകന് ആവശ്യപ്പെട്ടു.
Comments