ബോണസ് മാര്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കളിലേക്കുള്ള പ്രവേശനവും കൗണ്‍സിലിങ്ങും സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ഏഴ് ചോദ്യങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു. ഹിന്ദി ചോദ്യപ്പേപ്പറിലെ അച്ചടിപ്പിശകിനെ തുടര്‍ന്നായിരുന്നു നടപടി. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സ്റ്റേ. ഉത്തരമെഴുതാന്‍ ശ്രമിച്ചുവോ എന്നതകാര്യംപോലും പരിഗണിക്കാതെ എല്ലാ പരീക്ഷാര്‍ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയതിനെ ഹര്ജിക്കാരന് എതിര്‍ത്തിരുന്നു.
Comments