കൊല്ലപ്പെട്ട മലയാളി ഐഎസ് തീവ്രവാദികളുടെ ചിത്രങ്ങളുമായി ഐഎസ് ദൃശ്യസന്ദേശം. കേരളത്തിലെ രക്തസാക്ഷികള്‍ എന്ന പേരിലുള്ള, രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍, അഫ്ഗാനിലെ നാംഗര്‍ഹാറില്‍ കൊല്ലപ്പെട്ട മുഹമ്മദ് മുഹസിദ്, ഹഫീസുദീന്‍, യഹിയ, ഷദീര്‍ മംഗലശേരി എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. അഞ്ചാമന് പാലക്കാട് കഞ്ചിക്കോട് സ്വദേശി സിബിയാണെന്ന് കരുതുന്നു. കേരള എക്സ്പോസ്ഡ് എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കൂടുതല്‍ മലയാളികളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ആഹ്വാനവും ദൃശ്യത്തിലുണ്ട്. ഐഎസ് പ്രസിദ്ധീകരണങ്ങളും ഖുറാന്റെ ഭാഗങ്ങളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. വിശുദ്ധമാസത്തെ സിനിമ കണ്ടും പാട്ടുകേട്ടും, അനിസ്ലാമികമായാണ് കേരളം ആചരിച്ചതെന്നും കേരളത്തിലെ പുരോഹിതര്‍ യഥാര്‍ഥ ഖുറാന് പഠിപ്പിക്കുന്നില്ലെന്നും ആരോപിക്കുന്നു.
Comments