രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ അവര്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ട്.മോശമായ സാഹചര്യത്തിലും ഗുജറാത്തില്‍ പാര്‍ട്ടിക്ക് മികച്ച വിജയം നേടാനായി. അടുത്തിടെ നടന്ന രാജസ്ഥാന് ഉപതിരഞ്ഞെടുപ്പിലും വലിയ വിജയം നേടി. കാറ്റ് മാറി വീശുന്നതിന്റെ സൂചനയാണിത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുമെന്ന കാര്യം ഉറപ്പാണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.
Comments